അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവർഗങ്ങളെയും കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികളും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഏപ്രിൽ 22ന് മുമ്പായി
വെബ്‌സൈറ്റ് വഴിയോ നിയുക്ത ഇമെയിൽ വഴിയോ അവയെ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.