തോട്ടം തൊഴിലാളികൾക്ക് പരുക്ക്
തമിഴ്നാട് വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് ഗുരുതര പരുക്ക്. ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇവരെ
ആദ്യം വാൽപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരുക്ക് ഗുരുതരമായതിനാൽ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.