ഐപിഎൽ ചരിത്രത്തിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനാകുന്ന പ്രായം കൂടിയ താരമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റ് കീപ്പറായും
ബാറ്ററായും ഒരുപോലെ തിളങ്ങിയാണ് നാൽപ്പത്തിമൂന്നുകാരനായ ധോണി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ നിർണായകമായതും ധോണിയുടെ പ്രകടനമാണ്.