ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മിന്നും വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. 167 റൺസ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറിൽ മറികടന്നു. പുറത്താക്കാതെ 26 റൺസ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ
വിജയ ശില്പി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസ് എടുത്തത്. 63 റൺസ് എടുത്ത നായകൻ ഋഷഭ് പന്താണ് ലക്നൗവിന്റെ ടോപ് സ്കോർ. 5 തുടർത്തോൽവികൾക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്നൗ തുലച്ചത്.