ക്യാൻസർ രോഗികൾക്ക് കൈത്താങ്ങാവാൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന “ബിരിയാണി ചലഞ്ച് ” ക്യാൻസർ രോഗം നമ്മുടെ ഇടയിൽ വ്യാപകമാകുന്ന ഇക്കാലത്ത് രോഗ ചികിത്സ ഏറെ ദുസ്സഹവും സാമ്പത്തിക ബുദ്ധിമുട്ടും വിളിച്ചുവരുത്തുന്നതാണ്. സാധാരണക്കാരായിട്ടുള്ള നമ്മുടെ ആളുകൾക്ക് സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ചികിത്സ വലിയ വെല്ലുവിളിയാകുമ്പോൾ തങ്ങളുടേതായ ഒരു പങ്കുവെപ്പിലൂടെ ക്യാൻസർ രോഗികൾക്ക് കൈത്താങ്ങാവാൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പൊതു സമൂഹത്തിന് മുൻപിൽ അവസരം സൃഷ്ടിക്കുകയാണ്.
2023 ജനുവരി മാസം ഒന്നാം തീയതി നവവത്സര ദിനത്തിൽ പാലാ കത്തീഡ്രൽ ഫൊറോനയുടെ ഭാഗമായ പാലാ കത്തീഡ്രൽ, സെന്റ് മേരീസ് ചർച്ച് ളാലം ഓൾഡ് , സെന്റ് ജോർജ് ചർച്ച് ളാലം ന്യൂ, സെന്റ് തോമസ് ചർച്ച് അരുണാപുരം, സെന്റ് ജോസഫ്സ് ചർച്ച് ആന്റ് സെന്റ് ജൂഡ് ഷറൈൻ കിഴതടിയൂർ, സെന്റ് സെബാസ്റ്റ്യൻ സ് ചർച്ച് നെല്ലിയാനി , സെന്റ് ആന്റണീസ് ചർച്ച് മീനച്ചിൽ, സെന്റ് മേരീസ് ചർച്ച് മേ വട, സെന്റ് ജോർജ് ചർച്ച് ഉരുളി കുന്നം എന്നീ പള്ളികളിലെ PSWS സ്വയം സഹായ / കർഷ ദള അംഗങ്ങൾ, എസ്.എം. വൈ.എം യൂണിറ്റ് അംഗങ്ങൾ വഴിയാണ് വിതരണം നടത്തുന്നത്.
ബിരിയാണി വിൽപ്പനയിൽ നിന്നും സമാഹരിക്കപ്പെടുന്ന സാമ്പത്തിക ലാഭം ക്യാൻസർ രോഗികൾക്കായുള്ള ഫണ്ട് സ്വരൂപണത്തിന് വിനിയോഗിച്ചു കൊണ്ടാണ് ബിരിയാണി ചലഞ്ച് എന്ന പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത് .കോവിഡ് ആശ്വാസ പ്രവർത്തന മേഖലകളിലും, കൂട്ടിക്കൽ ദുരന്തമുഖത്തും , കാർഷിക ശാക്തീകരണ പ്രവർത്തന മേഖലകളിലും, എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള മഹത്തായ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടലുകൾ നടത്തുന്ന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെടുന്ന ആശാകിരണം ക്യാൻസർ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് ക്യാൻസർ രോഗികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision