അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒ കെ എം എബ്രഹാം.
കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല. പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കെ.എം എബ്രഹാം പറഞ്ഞു.