വെള്ളികുളം:കർത്താവിൻ്റെ പീഡാ സഹനത്തിന്റെയും കുരിശുമണത്തിന്റെയും ഓർമ്മ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് വെള്ളികുളം ഇടവകയിലെ ഓശാന ഞായറാചരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. പാരിഷ് ഹാളിൽ
വെച്ച് കുരുത്തോല വെഞ്ചിരിച്ച് എല്ലാവർക്കും വിതരണം ചെയ്തു.യഹൂദ ജനങ്ങൾ ഒലിവ് ഇലകളും സൈത്തിൽ കൊമ്പുകളും കൈയിൽ പിടിച്ച് യേശുവിനെ രാജകീയമായി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഇടവകയിലെ
എല്ലാ വിശ്വാസികളും കുരുത്തോല പ്രദക്ഷിണത്തിൽ പങ്കുചേർന്നു.വികാരി ഫാ.സ്കറിയ വേകത്താനം, ഫാ.റിനോ വിൻസെൻറ് പുത്തൻപുരക്കൽ തുടങ്ങിയവർ ഓശാന തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.വർക്കിച്ചൻ മാന്നാത്ത്, സണ്ണി
കണിയാംകണ്ടത്തിൽ, ജയ്സൺ വാഴയിൽ, ജോബി നെല്ലിയേക്കുന്നേൽ ജിബിൻ ചിറ്റേത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.