പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റ് KLM പുളിങ്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിലാളി കുടുംബ സംഗമം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03ന് പുളിങ്കുന്നിൽ നടക്കും.
ഫാ. സെബാസ്റ്റ്യൻ മാമ്പ്ര, ഫാ.അജിത്ത് പെരിങ്ങല്ലൂർ എന്നിവർ പരിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സെന്റ് മേരിസ് പാരിഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത മെത്രാ പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി വെരി.റവ. ഫാ.മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കും.
ആലപ്പുഴ ജില്ലാ കളക്ടർ VR കൃഷ്ണ തേജ IAS മുഖ്യപ്രഭാഷണം നടത്തും. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കും. സെന്റ് തോമസ് ചെത്തിപ്പുഴ ആശുപത്രി KLM നു നൽകുന്ന സഹായ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ കുട്ടിയുടെ ജനനം മുതലുള്ള സൗജന്യ പ്രസവ ആനുകൂല്യം നൽകുന്ന അമൃതം പദ്ധതിയുടെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിക്കും.
ക്രൈസ്തവ തൊഴിലാളികളെ ഒന്നിച്ചു കൂട്ടി പുളിങ്കുന്ന് മണ്ണിൽ സഭ തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്ഥാപക ഡയറക്ടർ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിനെ KLM നല്ലയിടയൻ പുരസ്കാരം നൽകി ആദരിക്കും.
കാർഷിക മേഖലയിൽ മാതൃകയായ യുവകർഷകനായ ജോജി തോമസ് വെമ്പാടന്തറക്ക് KLM കർഷക പുരസ്കാരം നൽകി ആദരിക്കും. ഇടവകയുടെ 35 കുടുംബ കൂട്ടായ്മകളിൽ നിന്നും നറുക്കെടുപ്പിലൂടെ ലക്കി ഫാമിലിയെ തിരഞ്ഞെടുക്കുകയും, കൂടാതെ സഭ- സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തനം നടത്തുന്ന കെ എൽ എം അംഗങ്ങളെ ആദരിക്കും.
KLM അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേകളം, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജയിംസ് പി കുന്നത്ത്, പുളിങ്കുന്ന് പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. ബ്ലെസ് കരിങ്ങ ണ്ണാമറ്റം, ഫാ. സിറിൾ കൈതക്കളം, അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം ജോളി നാല്പതാം കളം, അതിരൂപതാ സമിതി അംഗങ്ങളായ ജോസഫ് ജോസഫ് മാമ്പൂത്ര, കൊച്ചുറാണി മാത്യു, ഫൊറോനാ കോഡിനേറ്റർ നി ജോ മാത്യു വാച്ചാ പറമ്പിൽ അരശ്ശേരി, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കെ എൽ എം സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചിൽ സ്വാഗതവും, ട്രീസ ജെയിംസ് നന്ദിയും പറയും
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision