അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ജേഴ്സി കൈമാറിയത്. ബൈജൂസിന്റെ എഡ്യൂക്കേഷൻ ഫോർ ഓൾ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ അംബാസഡറാണ് മെസി. കേരളത്തിന്റെ പിന്തുണയ്ക്ക് നേരത്തെ അർജന്റീന നന്ദി അറിയിച്ചിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision