2024 ഏപ്രിൽ 12 വെള്ളി 1199 മീനം 29
വാർത്തകൾ
🗞️ 👉 ഉത്തരക്കടലാസ് നഷ്ട്മായ സംഭവം; സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് നീതിയല്ല
കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. എം ബി എ എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ഥികൾ ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം യുക്തിപരമല്ലെന്നും ലോകായുക്ത വ്യക്തമാക്കി. കേരള സർവകലാശാല എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലായിരുന്നു ലോകായുക്തയുടെ വിമർശനം.
🗞️ 👉 മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍
റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
🗞️ 👉 പുനരധിവാസം: ഭൂമിക്കായുള്ള അധിക തുക കൈമാറിയെന്ന് മന്ത്രി കെ രാജന്‍
മുണ്ടക്കൈ- ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് പതിനേഴ് കോടി രൂപ അധികമായി നല്‍കി. കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വൈകിട്ട് തന്നെ പണം കൈമാറിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു
🗞️ 👉 മഹാരാജാസ് കോളജിലേക്കുള്ള കുപ്പിയേറ്; അഭിഭാഷകർക്കെതിരെ പരാതി നൽകി പ്രിൻസിപ്പൽ
മഹാരാജാസ് കോളജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചില്ല് കൊണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക് ഏറ്റതായും പരാതിയിൽ പറയുന്നുണ്ട്. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
🗞️ 👉 ലഹരി വിമുക്ത നാട് എന്ന സന്ദേശം പങ്കുവെച്ച് വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം വേറിട്ടതാക്കി
വെള്ളികുളം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും കെണിയിൽ നിന്ന് വരുംതലമുറ ജാഗ്രത പുലർത്തേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തിക്കൊണ്ട് വെള്ളികുളം സൺഡേ സ്കൂളിലെ വിദ്യാർഥികൾ വിശ്വാസോത്സവത്തോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി.”നാളെയുടെ വാഗ്ദാനങ്ങളും ലഹരി യുടെ കെണികളും”എന്ന വിഷയത്തെക്കുറിച്ച് ഫാ. ജേക്കബ് താന്നിക്കാപ്പാറ ക്ലാസ്സ് എടുത്തു.ലഹരിയുടെയും മയക്കു മരുന്നിന്റെയും ദൂഷ്യവശങ്ങൾ ചിത്രീകരിക്കുന്ന ലഹരി വിരുദ്ധ എക്സിബിഷൻ സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടത്തി.എക്സിബിഷന് റെഡ് ,ഗ്രീൻ, ബ്ലൂ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
🗞️ 👉