തിരുവനന്തപുരം : പ്രളയം, ജലമൊഴുക്കു തുടങ്ങിയവയെക്കുറിച്ചു സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച ആശങ്കകൾ പഠിക്കുന്ന ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി.
കേരളത്തിന്റെ ഭൂപ്രകൃതി, നീരൊഴുക്ക്, രണ്ടു പ്രളയങ്ങൾ, മഴയുടെ തോത് എന്നിവയെല്ലാം പരിഗണിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതകൾ വിലയിരുത്തണമെന്നും ഡിപിആറിൽ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഹൈഡ്രോളജിക്കൽ പഠനം. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) നടത്തിയ ഫീൽഡ് സർവേയാണു പൂർത്തീകരിച്ചത്.