കോട്ടയം എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍
പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മകന്‍ ഉണ്ണിക്കുട്ടന്‍ ചികിത്സയിലാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.