മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസിനെതിരെ ഹൈക്കോടതി. കെഎം എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു പ്രാഥമികാന്വേഷണം.
സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാൻ വിജിലൻസിനായില്ല. ഇക്കാര്യങ്ങൾ വിജിലൻസ് ഒഴിവാക്കാൻ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി.
പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.