ഭൂപതിവ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കുന്നതിൽ സർക്കാരിന് മുന്നിൽ പുതിയ തടസം. മലയോര മേഖലയിൽ പട്ടയം അനുവദിക്കുന്നതിന്
1993ൽ ഉണ്ടാക്കിയ ചട്ടത്തിന് വിരുദ്ധമാകുമോ എന്നതാണ് സർക്കാരിന് മുന്നിൽ പ്രതിബന്ധമായിരിക്കുന്നത്. ഇക്കാര്യത്തിൽ രണ്ട് തരത്തിലുളള നിയമോപദേശം ലഭിച്ചതും സർക്കാരിനെ കുഴക്കുന്നുണ്ട്.