പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാൻ
ആണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച്
അറിയിച്ചു. ക്ലെയിംസ് കമ്മിഷണർ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവർക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.