ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി
കോട്ടയം ഏറ്റുമാനൂർ കണപ്പുരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭർത്താവും ചാടുകയായിരുന്നു. കണപ്പുര സ്വദേശി ബിനുവും
ഭർത്താവ് ശിവരാജുമാണ് കിണറ്റിൽ ചാടിയത്.ഫയർ ഫോഴ്സ് എത്തി രണ്ട് പേരെയും രക്ഷപെടുത്തി.വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സ തേടി.