സീസണിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. 218 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് 19.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായി.
രാജസ്ഥാൻ റോയൽസിനെ 58 റൺസ് തോൽവിയിലേക്ക് തള്ളിയിട്ട് ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചു. തുടരെ രണ്ട് ജയവുമായി എത്തിയ രാജസ്ഥാൻ റോയൽസിന് അഹമ്മദാബാദിൽ കാലിടറി. 32 പന്തിൽ നിന്ന് 52 റൺസ് എടുത്ത ഹെറ്റ്മെയർ ആണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ നിന്ന് 41 റൺസ് എടുത്ത് പുറത്തായി.