കോടതി നിർദ്ദേശിച്ചാൽ ആവശ്യം പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. വായ്‌പ എഴുതിത്തള്ളുന്ന കാര്യത്തിൽ റിസർവ് ബാങ്ക് മാർഗ നിർദ്ദേശമനുസരിച്ച് തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി പങ്കെടുത്ത SLBC യോഗം ശിപാർശ ചെയ്തതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
റിസർവ് ബാങ്ക് മാർഗനിർദ്ദേശമനുസരിച്ച് വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നായിരുന്നു വാദം. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ല,വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണ് സുപ്രിംകോടതിയുടെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മൊറട്ടോറിയം മാത്രമാണ് പരിഗണിക്കാൻ ആവുകയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.