ഛത്തീസ്ഗഡ് മതപരിവര്‍ത്തന കേസിലെ സത്യാവസ്ഥ ഇങ്ങനെ
ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ ‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്’ കത്തോലിക്ക സന്യാസിനിയ്ക്കെതിരെ കേസ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കോളേജ് മാനേജ്മെന്‍റ്. കോട്ടയം സ്വദേശിയും നഴ്സിങ് കോളജ് പ്രിന്‍സിപ്പലുമായി സിസ്റ്റര്‍ ബിന്‍സിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ടാണ് ഹോളിക്രോസ് സന്യാസിനി സമൂഹം രംഗത്ത് വന്നിരിക്കുന്നത്.
പഠനത്തില്‍ തനിക്ക് പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വിദ്യാർത്ഥിനി കരുതിക്കൂട്ടി നടത്തിയ ശ്രമമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന കേസെന്ന് കുങ്കുരി ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.