എഴുന്നൂറോളം ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുക, അതും എല്ലായിനം പച്ചക്കറികളും നെല്ലടക്കമുള്ള കൃഷികളും. കേള്‍ക്കുന്പോള്‍ ആരുമൊന്ന് അന്പരന്നേക്കാം. എന്നാല്‍ തൃശൂര്‍ പാറളം വെങ്ങിണിശേരി പള്ളിച്ചാടത്ത് സനോജിനും ജ്യേഷ്ഠന്‍ സന്തോഷിനും കൃഷി എന്നത് ഉപജീവനം മാത്രമല്ല, ജീവിതചര്യ തന്നെയാണ്. ഇവരുടെ കൃഷിഭൂമിയിലേക്ക് ഇറങ്ങി ചെന്നാല്‍ ഹരിതാഭയുടെ അത്ഭുതലോകത്തേക്കുള്ള പ്രവേശനമാകും അത്.
എവിടേയും വിളഞ്ഞുനില്‍ക്കുന്ന വിവിധയിനം പച്ചക്കറികള്‍. എല്ലാം ജൈവരീതിയില്‍ കൃഷി ചെയ്യുന്നത്. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. എന്നാല്‍ പൂര്‍ണമായും ആധുനിക രീതിയിലുള്ള സമ്മിശ്രകൃഷിരീതികള്‍ തന്നെയാണ് അവലംബിച്ചുവരുന്നത്.
വാഴ, പച്ചക്കറികള്‍, മാവ്, നെല്ലി, പേര, നെല്ല്, കപ്പ എന്നിവയാണ് പ്രധാന കൃഷികള്‍. ഇവയില്‍ തന്നെ ലഭ്യമായ എല്ലാ ഇനങ്ങളും കൃഷി ചെയ്യുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision