യുപി പൊലീസിനെതിരെ സുപ്രീംകോടതി
ഉത്തർപ്രദേശ് പൊലീസിനെതിരെ സുപ്രീംകോടതി. യുപിയിൽ നിയമവാഴ്ച പൂർണമായി തകർന്നുവെന്ന് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നു.
ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിന്മേൽ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി. കടം വാങ്ങിയ പണം തിരികെ നൽകാത്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.