രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾക്ക് യന്ത്ര തകരാറുള്ളതിനാലെന്ന് റിപ്പോർട്ട്
ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആംബുലൻസിൽ ഓക്‌സിജൻ ഉണ്ടായിരുന്നില്ല;പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്. കൊവിഡ് മോക്ക് ഡ്രില്ലിനിടെയുണ്ടായ മരണകാരണം രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾക്ക് യന്ത്ര തകരാറുള്ളതിനാലെന്ന് റിപ്പോർട്ട്. ബിനു സോമൻ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. ബോട്ട് ഇറക്കാൻ വേണ്ടി പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്.
ബിനു മുങ്ങിയത് ചെളി കൂടിയ ഭാഗത്തായിരുന്നുവെന്നും ഇവിടെ മുൻപും നിരവധി മരണങ്ങൾ നടന്നിരുന്നുവെന്നുമാണ് റിപ്പോർട്ട്. മോക് ഡ്രില്ലിന് മുൻപ് ഇക്കാര്യം പരിശോധിച്ചില്ലെന്നും ആരോപണമുയർന്നു. രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾ യന്ത്ര തകരാറുള്ളതായിരുന്നു. മുങ്ങി താഴുന്നത് കണ്ടിട്ടും രക്ഷാ പ്രവർത്തകർ എത്തിയത് 30 മിനിറ്റിന് ശേഷമാണ്.
മോക്ഡ്രില്ലിനെത്തിയ ഉദ്യോഗസ്ഥർക്ക് നീന്തൽ അറിയില്ലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആംബുലൻസിൽ ഓക്‌സിജനും ഉണ്ടായിരുന്നില്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision