ന്യൂഡല്‍ഹി : ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശമിറക്കി ഇപിഎഫ്‌ഒ. ഇതുസംബന്ധിച്ച് വ്യാഴം രാത്രി റീജണല്‍ ഓഫീസുകള്‍ക്ക് നിര്‍ദേശമെത്തി. ഇപിഎഫിന്റെ വേതന പരിധി 5000–-6500 രൂപ ആയിരുന്ന ഘട്ടത്തില്‍ യഥാര്‍ഥ വേതനം കണക്കാക്കാതെ പരിധിക്ക് ആനുപാതികമായ വിഹിതം അടച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ നല്‍കാം. തൊഴിലുടമയും ജീവനക്കാരനും ജോയിന്റ് ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉയര്‍ന്ന പെന്‍ഷന്‍ കിട്ടുന്നതിനുള്ള ഓപ്ഷന്‍ ഏതെങ്കിലും കാരണത്താല്‍ പിഎഫ് അധികൃതര്‍ നിരാകരിച്ചിട്ടുള്ളവര്‍ക്കും റീജണല്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
അപേക്ഷയോടൊപ്പം തൊഴിലുടമയും ജീവനക്കാരനും സാക്ഷ്യപ്പെടുത്തിയ ഓപ്ഷന്റെ രേഖ, ഇപിഎഫ്‌ഒ അപേക്ഷ നിരാകരിച്ചതിന്റെ രേഖ തുടങ്ങിയവ സമര്‍പ്പിക്കണം. അപേക്ഷകള്‍ റീജണല്‍ പിഎഫ് കമീഷണര്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. അപേക്ഷകള്‍ ഡിജിറ്റല്‍ ഫയലായി സൂക്ഷിച്ച് രസീത് അപേക്ഷകനും നല്‍കണം. ഓരോ ആഴ്ചയിലും സോണല്‍ ഓഫീസിന് അപേക്ഷകളുടെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം. നവംബര്‍ നാലിന് വന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷവും കടുത്ത സമ്മര്‍ദം ഉയര്‍ത്തിയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision