ഹെയ്തിയിൽ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 2 കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്റ്റര്‍ ഇവാനെറ്റ് ഒനെസെയര്‍, സിസ്റ്റര്‍ ജീൻ വോൾട്ടയര്‍ എന്നിവരാണ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ ഗുണ്ടാസംഘങ്ങള്‍ അക്രമം വിതയ്ക്കുന്നത് തുടരുകയാണ്. വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന
ഗുണ്ടാ സഖ്യത്തിലെ അംഗങ്ങൾ നടത്തിയ ആക്രമണത്തിലാണ് സന്യാസിനികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതെന്നു പോർട്ട്-ഔ-പ്രിൻസിലെ ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ ബുധനാഴ്ച പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ അറിയിച്ചു.