നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ എത്താത്തതും ചർച്ചയാകുന്നു. കോൺഗ്രസ്, വിപ്പ് നൽകിയിട്ടും പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല.
എന്നാൽ അസുഖബാധിതയായ ബന്ധുവിനെ കാണാൻ പ്രിയങ്ക ഗാന്ധി വിദേശത്ത് പോയെന്നാണ് വിവരം. ഇക്കാര്യം എ.ഐ.സി.സി. അധ്യക്ഷനേയും, ലോക്സഭ സ്പീക്കറേയും അറിയിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.