തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്തിനെതിരെ നടപടിയെടുക്കാതെ ഐബിയും പൊലീസും .
ലൈംഗിക ചൂഷണമടക്കം ഉണ്ടായെന്ന പരാതി ലഭിച്ചിട്ടും നടപടി ഇല്ല. ഐബി ചട്ടങ്ങൾ ലംഘിച്ച് സുകാന്ത് ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. ലീവ് അഡ്രസ്സ് പോലും നൽകാതെയാണ് സുകാന്ത് അവധിയിൽപോയിരിക്കുന്നത്.