സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച. ‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി
എം കെ സ്റ്റാലിൻ പങ്കെടുക്കും. സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിന്മേലും ഉള്ള പൊതുചർച്ച ഇന്ന് തുടങ്ങും. നാളെ ഉച്ചവരെ നടക്കുന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് മറുപടി പറയും.