ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു.
69 റൺസ് എടുത്ത പ്രഭ്സിമ്രാനും പുറത്താകാതെ 52 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.പുറത്താകാതെ 43 റൺസെടുത്ത നേഹാൽ വധേരയും തിളങ്ങി.