അബൂജ: ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് ആയുധധാരികൾ മൂന്ന് കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. ബെനുവിൽനിന്നുള്ള ഫാ. മാർക്ക് ഒജോടു കടുണയിൽ നിന്നുള്ള ഫാ. സിൽവസ്റ്റർ ഒകെചുക്യു, അബിയയിൽനിന്നുള്ള ഫാ. ഒഗിഡെ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 17മുതൽ 22വരെയുള്ള ഡിസംബർ 17മുതൽ 22വരെയുള്ള ദിനങ്ങൾക്കിടയായിരുന്നു സംഭവം. ഒടുക്പൊ രൂപതാംഗമായ ഫാ. മാർക്ക് ഒജോടുവാണ് ഏറ്റവും ഒടുവിൽ ബന്ധിയാക്കപ്പെട്ടത്. ഡിസംബർ 24ന് ഫാ. മാർക്കിന്റെ മോചനം സാധ്യമായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
ഡിസംബർ 22നാണ് സാന്താ മരിയ ഡെ ഒക്പോഗ ആശുപത്രി ചാപ്ലൈനായ ഇദ്ദേഹത്തെ ബന്ധികൾ തട്ടിക്കൊണ്ടുപോയത്. ബെന്യു സംസ്ഥാനത്തിലെ ഒപോഗ- ഒജാപോ ഹൈവേയിൽവെച്ചായിരുന്നു സംഭവം. ഇതിന് രണ്ട് ദിവസംമുമ്പ്, അതായത് ഡിസംബർ 20നാണ് കടുണ സംസ്ഥാനത്തിലെ സാൻ അന്റോണിയോ ഡെ കഫാൻചാൻ ഇടവക വികാരി ഫാ. സിൽവസ്റ്റർ ഒകെചുക ആയുധധാരികളുടെ പിടിയിലായത്. അദ്ദേഹത്ത താമസസ്ഥലത്തു നിന്ന്
തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision