ശമ്പളപരിഷ്‌കരണമടക്കം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന 2000ത്തിലധികം ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചു വിട്ട് ഗുജറാത്ത് സര്‍ക്കാര്‍. 5000ത്തിലേറെ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും ജീവനക്കാരുള്‍പ്പടെയാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇവര്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും നടത്തി. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.