പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി പൊലീസ്

Date:

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും.

കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,707 കേസുകളാണ്. 3,214 പേര്‍ അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വര്‍ധനയുണ്ട്. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്റെ ഒഴുക്ക് തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ .ബൈക്ക് മരത്തിൽ ഇടിച്ചു പരുക്കേറ്റ തൊടുപുഴ സ്വദേശി എൽദോസിനെ (...

വിദ്യാർത്ഥിനിക്ക് കലോത്സവ വേദിയിൽ നിന്ന് ഷോക്കേറ്റു

കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു അപകടം....

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ...