ഏറ്റുമാനൂർ: പ്രമുഖ ജാപ്പനീസ് ഭാഷാ പരിശീലന സ്ഥാപനമായ ഐടോക്കിയോ ലാംഗ്വേജ് അക്കാദമിയുടെ കേരള ബ്രാഞ്ച് ഏറ്റുമാനൂർ എസ് എം എസ് കോളേജിൽ വെള്ളിയാഴ്ചരാവിലെ 11-ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.നഗരസഭചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിക്കും.ജനനനിരക്ക് കുറയുന്നതിനാൽ ജപ്പാന്റെ വർദ്ധിച്ചുവരുന്ന മാനവ വിഭവശേഷി ക്ഷാമം പരിഹരിക്കുന്നതിനായാണ് പ്രമുഖ ജാപ്പനീസ് ഭാഷാ പരിശീലന സ്ഥാപനമായ ഐടോക്കിയോ ലാംഗ്വേജ് അക്കാദമി കേരളത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഐടി. എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, സാങ്കേതിക മേഖലകളിൽ സുവർണ്ണാവസരം നൽകുന്നു. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ജെഎൽപിടി അധിഷ്ഠിത ജാപ്പനീസ് ഭാഷാ പരിശീലനം, ജപ്പാനിലെ ഐടി. എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി മേഖലകൾക്കുള്ള ജോബ് പ്ലേസ്മെന്റ് പിന്തുണ, ജാപ്പനീസ് കമ്പനികളുമായി സഹകരിക്കുന്ന ബിസിനസുകൾക്കുള്ള കോർപ്പറേറ്റ് പരിശീലനം, ജപ്പാന്റെ തൊഴിൽ സംസ്കാരവുമായി തത്സമയ സമ്പർക്കം നൽകുന്നതിനുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച് & ഇന്‌റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവ അക്കാദമി വാഗ്ദാനം ചെയ്യുന്നു.
2013 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ഈറോഡിൽ യെസ് ജപ്പാൻ ഓർഗനൈസേഷൻ എന്ന പേരിൽ സ്ഥാപിതമായി 2020 സെപ്റ്റംബറിൽ ജപ്പാനിലെ നെക്‌സ്-ജെൻ കോർപ്പറേഷനുമായും ഇന്ത്യയിലെ നെക്സ്‌വെയർ ടെക്നോളജീസുമായും ലയിച്ച് ഐടോക്കിയോ അക്കാദമിയായി മാറി. അക്കാദമി 4,500-ലധികം വിദ്യാർത്ഥികളെ ശാക്തീകരിച്ചുഎന്നും ഭാരവാഹികൾ പറഞ്ഞു.
കോയമ്പത്തൂർ ഐടോക്കിയോ അക്കാദമി ഡയറക്ടർ പളനിസ്വാമി,ജപ്പാൻ പ്രതിനിധി കൊകി അസറ്റോ, ജാപ്പനീസ് ട്രൈനെർ, കേരള ബ്രാഞ്ച് ഡയറക്ടർ ഡോ. സൂര്യ രഞ്ജിത്ത് എന്നിവർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.