പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 25

spot_img

Date:

വാർത്തകൾ

  • ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

ക്രിക്കറ്റ് അസോസിയേഷനുകള്‍ ഗ്രൗണ്ടുകള്‍ പരിപാലിക്കാന്‍ ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെയും സംസ്‌കരിച്ച വെള്ളത്തിന്റെയും അളവ് വെളിപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ക്രിക്കറ്റ് മൈതാനങ്ങളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെയും മുനിസിപ്പാലിറ്റികളില്‍ നിന്നും മറ്റും വിതരണം ചെയ്യുന്ന ജലത്തിന്റെയും മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെയും കൃത്യമായ അളവുകള്‍ നല്‍കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

  • മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍ തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഭൂമിയേറ്റെടുക്കൽ നടപടിക്ക് പലപ്പോഴും പ്രതിസന്ധിയായത് എസ്റ്റേറ്റ് ഉടമകളുടെ നിലപാടുകൾ ആയിരുന്നു. ഹൈക്കോടതി ഉത്തരവോടെ സർക്കാരിന് മുന്നിൽ പ്രതിസന്ധികൾ ഒഴിവാവുകയാണ്. 

  •  എം ആര്‍ അജിത്ത്കുമാര്‍ ആരോപണമുക്തന്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ആരോപണമുക്തന്‍. കവടിയാറിലെ വീട് നിര്‍മാണത്തിലും ഫ്‌ളാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്നാണ് വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വിജിലന്‍സ് തള്ളി.

  • വനിത ലോകകപ്പ് ക്രിക്കറ്റ് തിരുവനന്തപുരത്തും


ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ വേദിയായി തിരുവനന്തപുരവും പരിഗണനയില്‍. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിക്കുന്നത്. അഞ്ച് മത്സരങ്ങളെങ്കിലും കേരളത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ലെവിന്‍ഡോസ്‌കിക്ക് പകരക്കാരനാകാന്‍ ആ അര്‍ജന്റീന താരം ബാഴ്‌സയിലേക്കോ

അര്‍ജന്റീനയുടെ ഖത്തര്‍ ലോക കപ്പ് വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസിനെ കാത്ത് പുതിയ തട്ടകം. ബാഴ്‌സലോണയാണ് താരത്തെ നോട്ടമിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വലിയ തുകക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയ താരം 44 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും അഞ്ച് അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന് പകരക്കാരനായി അത്‌ലറ്റികോയുടെ ആക്രമണ നിരയിലെ കുന്തമുന കൂടിയാണ് അല്‍വാരസ്. 2022 ജനുവരിയില്‍ മാന്‍സിറ്റിയില്‍ ചേരുന്നതിന് മുമ്പ് തന്നെ ബാഴ്‌സയിലേക്ക് മാറാനുള്ള അവസരം അദ്ദേഹത്തിനുണ്ടായിരുന്നു. 

  • “ഓർമ ഇൻ്റർനാഷനൽ” വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രസംഗ മത്സരം

ഓവർസീസ് റസിഡൻ്റ്മ മലയാളീസ് അസോസിയേഷൻ “ഓർമ ഇൻ്റർനാഷനൽ” വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രസംഗ മത്സരം മുന്നാം സീസണിലേക്ക്. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്കായി ഈ സീസണിലും 10 ലക്ഷം രൂപയുടെ കാഷ് അവാർഡുകളുണ്ട്. ആദ്യഘട്ട മത്സരം ഏപ്രിൽ 15 വരെയാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ജൂനിയർ, സീനിയർ കാറ്റഗറികളിലെ ഇംഗ്ലിഷ്, മലയാളം വിഭാഗം വിദ്യാർഥിക ളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം പേർക്കു രണ്ടാംഘട്ടത്തിൽ മത്സരിക്കാം. രണ്ടാം റൗണ്ടിൽ വിജയിക്കുന്ന 13 വീതം വി ദ്യാർഥികൾ ഫൈനൽ റൗണ്ടിലെത്തും.

റജിസ്‌റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച്, 7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ളവർക്കു ജൂനിയറിലും 11-ാം ക്ലാസ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്കു സീനിയറിലും മത്സരിക്കാം. ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ‌് 8നും 9നും പാലായിൽ. പ്രസംഗവിഷയം : ലോകസമാധാനം 3 മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ, ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക ഓഗസ്റ്റ‌് 8, 9 തീയതികളിലായി നടക്കുന്ന മത്സരവും രജിസ്ട്രേഷനും തികച്ചും സൗജന്യമായി ആണ് നടക്കുന്നത്. മത്സരത്തിന്റെ ആദ്യ റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യമായി നിരന്തര പ്രസംഗ പരിശീലനം നൽകിയാണ് മത്സരാർത്ഥികളെ ഫിനാലയിലേക്ക് തയ്യാറാക്കുന്നത്. മുൻ സീസണുകളിലെ മത്സരാർത്ഥികളും വിജയികളും ഏറെ പ്രതീക്ഷയോടെയാണ് മൂന്നാം സീസൺ ആയി കാത്തിരിക്കുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related