കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ തീരുമാനമാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര സംഘം കേരളം സന്ദർശിക്കും. എയിംസിനായി സംസ്ഥാനം കണ്ടെത്തിയ സ്ഥലം കേന്ദ്ര സംഘം പരിശോധിക്കും.
സ്ഥിരമായി വെള്ളം, വൈദ്യുതി, റോഡ് – വിമാനത്താവള കണക്റ്റിവിറ്റി എന്നിവയാകും പരിശോധിക്കുക. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി സംഘം ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.