2024 മാർച്ച് 22 ശനി 1199 മീനം 08
വാർത്തകൾ
നാഗ്പൂർ വർഗീയ സംഘർഷത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ചു പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അക്രമത്തിന് നേതൃത്വം നൽകിയ മുഖ്യ പ്രതി ഫഹീം ഖാനെ എൻ ഐ എയും ചോദ്യം ചെയ്തേക്കും. സംഭവത്തിൽ എൻഐഎയും സമാന്തര അന്വേഷണം നടത്തും. 18 എസ്ഐടി സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയുന്നത്. ഇതുവരെ 200 ഓളം പേരെ തിരിച്ചറിഞ്ഞു. ആയിരത്തോളം പേരെ ഇനി തിരിച്ചറിയാനുണ്ട്. 90 പേരാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.
- ചൂരൽമല – മുണ്ടക്കൈ പുനരധിവാസം: കേന്ദ്ര വായ്പ വിനിയോഗിക്കാൻ സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍
മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്ര വായ്പ വിനിയോഗിക്കാൻ സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കി. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്ന മുൻ നിർദേശത്തിൽ നിന്ന് കേന്ദ്രം പിൻ വാങ്ങി. ഹൈക്കോടതി കർശന നിലപാടെടുത്തതോടെയാണ് കേന്ദ്ര സർക്കാർ സമയ പരിധി പുതുക്കിയത്.
- ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയെന്ന കേസിൽ ട്വിസ്റ്റ്
അഗ്നിരക്ഷാ സേന പണം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കുക മാത്രമാണ് ചെയ്തത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിനു മുമ്പ് പൊലീസ് അവിടെ ഉണ്ടായിരുന്നുവെന്നും അതുൽ ഗാർഗ് വ്യക്തമാക്കി.
- ഒറ്റപ്പാലം അർബൻ ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്
പാലക്കാട് ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. സിപിഐഎം തേൻകുറിശ്ശി മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവനും ബന്ധുക്കളുമടക്കം 7 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഒളിവിലായിരുന്ന പ്രതികളെ കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
- ജോസ്‌മോൻ മുണ്ടക്കലിന്റെ ഉയരവിളക്ക് കിടങ്ങൂരിനു വേണ്ടെന്ന് മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ
അധികാരത്തിൽ ഇരുന്നപ്പോൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് .അത് ഇനിയും തുടരും.ഒരു സ്‌കൂട്ടറിലാണ് എന്റെ പ്രവർത്തനം ഇനിയും അങ്ങനെ തന്നെ ആയിരിക്കും .ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് .അധികാരം പോയിട്ടും ഇന്നലെ വൈകിട്ട് എന്റെ വീട്ടിൽ പ്രാർത്ഥന ഉണ്ടായിരുന്നു.മാളിയേക്കൽ തോമ റമ്പാന്റെ കുടുംബമാണ് ഞങ്ങളുടേത് .കൊടുങ്ങല്ലൂരിൽ നിന്നും നിരണത്തും ;കടപ്പൂരും ഒക്കെയായി പറന്നു കിടക്കുന്ന പുരാതന കത്തോലിക്കാ കുടുംബമാണ് ഞങ്ങളുടേത് .ദൈവം തന്നു ,ദൈവം എടുത്തു ,ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്നെ ഞാൻ പറയുന്നുള്ളൂ എന്നും മീഡിയാ അക്കാദമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ പറഞ്ഞു .
- ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ : ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.