ചെറുകിട വ്യാപാരികൾക്ക് ഇന്‍സന്റീവ്
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ. 1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യപാരികൾക്ക് 0.15% നിരക്കിലാണ് ആനുകൂല്യം നൽകുന്നത്. സാധാരണക്കാർക്കും ചെറുകിട കർഷകർക്കും സഹായകരമാകുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുനത്തിന്‍റെ ഭാഗമായാണ് നീക്കം.