ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാനയിൽ ചൊവ്വാഴ്ച വൈകുന്നേരം 5.15 ഓടെയാണ് അപകടം. മൂവാറ്റുപുഴ സ്വദേശി ജാഫർ മുഹമ്മദിന്റെ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം റോഡിൽ നിന്നും ബൈപ്പാസ് റോഡിലേക്ക് തിരിയുന്നതിനിടെ മൂവാറ്റുപുഴ റോഡിൽ നിന്നും എത്തിയ കണ്ടെയ്നർ ലോറി ഇടിച്ചാണ് പിക്കപ്പ് വാൻ മറിഞ്ഞത്. അപകടത്തിൽ പിക്കപ്പ് വാൻ തലകുത്തനെ മറിഞ്ഞു. വാഹന ഉടമ ജാഫർ മുഹമ്മദ് വാഹനത്തിനുള്ളിൽ അകപ്പെട്ടു. നാട്ടുകാരാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ജാഫറിനെ പുറത്തെടുത്തത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ഒരു ബുള്ളറ്റും, ബൈക്കും സ്കൂട്ടറും വാഹനത്തിൽ അടിയിൽപ്പെട്ട് തകർന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഏറ്റുമാനൂർ പോലീസും ഹൈവേ പോലീസും അപകടസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular