ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം സുനിത വില്യംസിനെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നതായും ബഹിരാകാശയാത്രികർക്ക് ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലധികമായി തുടരുന്ന ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം സുനിതയെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നതായും സുനിതയ്ക്കും വില്‍മോറിനും ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു.