ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു
രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ റൂം, ഫോറൻസിക് വിഭാഗം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്സിന് സ്റ്റൈപ്പെൻ്റ് ലഭിച്ചെങ്കിലും ഇവിടെയുള്ളവർക്ക് ലഭ്യമായിട്ടില്ല. സ്റ്റൈപ്പൻഡ് വൈകിയാൽ അത്യാഹിത വിഭാഗത്തിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് പിജി ഡോക്ടേഴ്സ് പറഞ്ഞു.