വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും യുക്രൈന്‍ പ്രസിഡൻറ് വൊളൊഡിമിർ സെലൻസ്കിയും ഫോണിലൂടെ ചര്‍ച്ച നടത്തി. സാമൂഹ്യ മാധ്യമമായ ‘എക്സ്’-ലൂടെ പ്രസിഡൻറ് സെലെൻസ്കി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശുദ്ധസിംഹാസനത്തിൻറെ വാർത്താ വിതരണകാര്യാലയം പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ടെലിഫോൺ സംഭാഷണത്തിൽ താൻ പാപ്പയുടെ സുഖപ്രാപ്തി ആശംസിക്കുകയും യുക്രൈന്‍ ജനതയ്ക്കേകുന്ന ധാർമ്മിക പിന്തുണയ്ക്കും റഷ്യ അനധികൃതമായി നാടുകടത്തിയ യുക്രൈനിലെ കുട്ടികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കാനുള്ള യത്നങ്ങൾക്കും വത്തിക്കാന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡൻറ് സെലെൻസ്കീ ‘എക്സ്’-ൽ കുറിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular