PALA VISION

PALA VISION

പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 18

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • മയക്കുമരുന്നിനെതിരെ ശക്തമായ നിയലപാടുകൾ എടുക്കാൻ മനുഷ്യന്റെ മനസുകളെ ശക്തിപ്പെടുത്തണം : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ രൂപതയിലെ ഊർജ്ജിത ലഹരിവിരുദ്ധ മുന്നേട്ടം തുടർച്ച ‘വാർ എഗൻസ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസിൽ നടത്തി സന്ദേശം നല്കുകുകയായിരുന്നു പിതാവ്. ആദ്യദിനമായാ ഇന്ന് പാലാ മുനിസിപ്പൽ ഏരിയായിൽ ‘ഡോർ ടു ഡോർ’ പ്രചരണ പരിപാടി നടക്കും. 26 വാർഡുകളിലെയും ഇടവഴികളും മുക്കുംമൂലയും വിടാതെ പ്രചരണ പരിപാടികൾ കടന്നുപോകും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച സമ്മേളനത്തിൽ വികാരി ജനറാൾമാർ, വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വൈദികർ, സിസ്റ്റേഴ്‌സ്, അൽമായർ, ലഹരിവിരുദ്ധ പ്രവർത്തകർ എന്നിവരും. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം, ജോസ് കവിയിൽ, ആന്റണി മാത്യു തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിചു. പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസ്സുകൾ, ‘ഡോർ ടു ഡോർ’ ബോധവൽക്കരണം, കോളനികൾ, ടാക്‌സി-ഓട്ടോ-ബസ് സ്റ്റാന്റുകൾ സന്ദർശനം എന്നിവ ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ തയ്യാറായി വരുന്നത്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ‘വാർ എഗൻസ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും

  • മദ്യത്തിനും മയക്ക് മരുന്നിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാവട്ടെ കൊല്ലപ്പള്ളി വോളി: മാണി സി കാപ്പൻ

 കൊല്ലപ്പള്ളി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറണം കൊല്ലപ്പള്ളി വോളിബോൾ ടൂർണ്ണമെൻ്റ് എന്ന് മാണി സി. കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു.മാർച്ച് 23 വരെ നടക്കുന്ന കൊല്ലപ്പള്ളി വോളിബോൾ ടൂർണ്ണമെന്ന് കൊല്ലപ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

ഒരു കാലത്ത് വൈകു ന്നേരങ്ങളിലെ യുവാക്കളുടെ ഒത്ത് കൂടലായിരുന്നു വോളിബോൾ മത്സരം എന്നാൽ ഇന്ന് കളിക്കളങ്ങൾ ഇല്ലാതായതോടെ യുവാക്കളുടെ ലക്ഷ്യങ്ങളും മാറി മറിഞ്ഞു. മയക്ക് മരുന്ന് ഇന്ന് സർവ്വവ്യാപിയായി തീർന്നു.സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ വിപത്തിനെതിരെ പോരാടുവാൻ ഇത്തരം വോളിബോൾ മത്സരത്തൾ ഇടവരുത്തട്ടെയെന്ന് ആശംസിക്കുകയാണെന്ന് മാണി സി കാപ്പൻ കുട്ടി ചേർത്തു.

  • മുത്തോലി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം

പാലാ: മുത്തോലി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നടത്തുന്നു . ഏപ്രിൽ 5 ന് തുടങ്ങി മാർച്ച് 25 വരെ രജിസ്റ്റർ ചെയ്യാം. ബ്രൈറ്റ് ഹോട്ടൽ മാനേജ്മെന്റ് മുത്തോലി ഗ്രാമപഞ്ചായത്തും ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ്
പാചക മത്സരം നടത്തുന്നത്.നമ്മുടെ അടുക്കളകളിലെ പരമ്പരാഗത രുചിയും നാട്ടു മുത്തോലി നൈപുണ്യവും പരിചയപ്പെടുന്നതിനായി ഗ്രാമപഞ്ചായത്തിൽ പാചക കൈപ്പുണ്യ മത്സരം ഒരുങ്ങുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തും ബ്രൈറ്റ് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് വനിതകൾക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നടത്തുന്നത്.

  • വഞ്ചിനാടിനും, മലബാറിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് വേണം;മാർച്ച് 24-ന് റെയിൽവേസ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം

ഏറ്റുമാനൂർ : ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 24-ന് രാവിലെ 7.45-ന് ഏറ്റുമാനൂർ റെയിൽവേസ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികൾപത്രസമ്മേളനത്തിൽഅറിയിച്ചു. വഞ്ചിനാട് എക്സ്പ്ര സിനും മലബാർ എക്സ്പ്രസിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കുക എന്നതാണ് പ്രധാന ആവശ്യം.
തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ പോകുന്ന ഒരു ട്രെയിനു പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഈ ഭാഗത്തുള്ള എല്ലാ യത്രക്കാരും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനും വരുന്നതിനുംകോട്ടയം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്
വഞ്ചിനാട് എക്സ്പ്രസ് രാവിലെ 6.15-നും വൈകീട്ട് 9.20 – നുമാണ്ഏറ്റുമാനൂർ സ്റ്റേഷൻ കടന്നുപോകുന്നത്. മലബാർ എക്സ്പ്രസ് രാവിലെ 4.40-ന് തെക്കോട്ടും, വൈകീട്ട് 10.10 -ന് വടക്കോട്ടും ഏറ്റുമാനുർ സ്റ്റേഷൻ കടന്നുപോകുന്നു. ഈ രണ്ടു ട്രെയിനുകളും ഏറ്റുമാനൂരിൽ നിർത്തുന്നത് വരെ പൊതുജനങ്ങളെയും യാത്രക്കാരെയും സംഘടിപ്പിച്ച് സമരം തുടരും.

  • കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പോസ്റ്റ് ഓഫീസ് ധർണ്ണ.

പാലാ.കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണക്കെതിരെ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ പാലായിൽ റാലിയും പാലാ ഹെഡ്ഡ് പോസ്റ്റ് ഓഫീസ് ധർണ്ണയും നടന്നു.റാലി കെ എസ്‌ ആർ റ്റി സി സ്റ്റാന്റിന് സമീപത്തു നിന്നും ആരംഭിച്ചു.ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ എൽ ഡി എഫ് ജില്ല കൺവീനർ പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാകെ ടനം ചെയ്തു.എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.എൽ ഡി എഫ് പാലാമണ്ഡലം കൺവീനർ ബാബു കെ ജോർജ് സ്വാഗതം ആശംസിച്ചു.സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്,സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,കേരള കോൺഗ്രസ്സ് (എം )സംസ്ഥാന സെക്രട്ടറി അഡ്വ ജോസ് ടോം,സിപി ഐമണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്,കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്,ജനത ദൾ നേതാക്കളായ കെ എസ്‌ രമേശ്‌ ബാബു,ഡോ.തോമസ് കാപ്പൻ,ബിജി മണ്ഡപം കോണ്ഗ്രസ് (എസ്‌ ) , പീറ്റർ പന്തലാനി (ലോക താന്ത്രിക്ക് ജനത ദൾ ),മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ,ഫിലിപ്പ് കുഴികുളം,ജില്ല പഞ്ചായത്ത്‌ അംഗം രാജേഷ് വാളി പ്ലാക്കൽ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജെസ്സി ജോർജ്,സതീഷ് ബാബു ഇ വി,പെണ്ണമ്മ ജോസഫ്,നിർമ്മല ജിമ്മി,ഷാർളി മാത്യു,എം റ്റി സജി എന്നിവർ പ്രസംഗിച്ചു.ഔസെപ്പച്ഛൻ വാളി പ്ലാക്കൽ,ജോയി കുഴിപ്പാല,അഡ്വ പി ആർ തങ്കച്ചൻ,ജോസകുട്ടി പൂവേലി,സിബി ജോസഫ്,സാജൻ തൊടുക,ജോസ് കുറ്റിയാനിമറ്റം,ഔസെപ്പച്ഛൻ ഓടക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

  • ശക്തമായ സമരവുമായി മുന്നോട്ട് പോകും; മുനമ്പം ജനത

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുനമ്പം ജനത. കമ്മിഷനെ നിയമിച്ചത് കണ്ണിൽ പൊടിയിടാനെന്നും സർക്കാർ പറ്റിച്ചെന്നും സമരസമിതി. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി വ്യക്തമാക്കി. കടലിൽ ഇറങ്ങി സമരം ചെയ്യുമെന്ന് മുനമ്പം ജനത പ്രതികരിച്ചു. ഇനിയും കാലതാമസം ഉണ്ടാക്കരുതെന്നും , സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ഉടമസ്ഥാവകാശം ഉറപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

  • ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ ഇന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.  200 മലയാള ചലച്ചിത്രങ്ങളിലായി 700ലേറെ ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 

  • സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം

വേതന പ്രശ്നം ഉന്നയിച്ച് കൊണ്ടുള്ള സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീണ എട്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ ആംബുലൻസിലും ഒരാളെ ഓട്ടോയിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ആശമാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവിൽ എട്ടുപേരുടേയും ആരോ​ഗ്യനില തൃപ്തികരമാണ്.

  • നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഗവർണർ പാലമായിട്ടില്ല; മുഖ്യമന്ത്രി

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കേരള ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ പാലമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രിയുമായുള്ള ബ്രേക്ഫാസ്റ്റ് മീറ്റിങ്ങിലേക്ക് ഗവർണറെ താനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related