പല്ല് ഉന്തിയതിന്റെ പേരില്‍ യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം: പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു ; കേസെടുത്തത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ : വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പി.എസ്.സിയോടും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം.
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ ഉന്തിയ പല്ലിന്റെ പേരില്‍ യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പി.എസ്.സിയോടും കമ്മീഷനോടും വിശദീകരണം ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയതെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജോലി നിഷേധിച്ചത്. മുത്തുവിന്റെ പല്ല് ഉന്തിയതാണെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇതോടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലിക്ക് മുത്തുവിന് പി.എസ്.സി അയോഗ്യത കല്‍പ്പിച്ചത്. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് പിഎസ്സിയുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പ്രകാരമാണ് മുത്തു അപേക്ഷ നല്‍കിയത്.
നവംബര്‍ മൂന്നിന് നടന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടന്ന കായിക ക്ഷമതാ പരീക്ഷയിലും മുത്തു വിജയിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കാതെ വന്നപാലക്കാടുള്ള ജില്ലാ പിഎസ്സി ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് രേഖപ്പെടുത്തിയതിനാല്‍ ജോലി ലഭിക്കില്ലെന്ന് അറിഞ്ഞത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision