നാല് കിലോ കഞ്ചാവാണ് ഹോസ്റ്റലിൽ വിൽപ്പനയ്ക്കായി എത്തിച്ചത്. എന്നാൽ രണ്ടുകിലോ മാത്രമാണ് പോലീസിന് റെയ്ഡിൽ കണ്ടെത്താനായത്.കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി തിരച്ചിൽ തുടരും
കൊച്ചി:കളമശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവുകേസുമായി ബന്ധപ്പെട്ട കുടുതൽ വിവരങ്ങൾ പുറത്ത്. ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള കച്ചവടം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായെന്ന് പോലീസ്. കേസിലെ മുഖ്യപ്രതി അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി 16,000 രൂപ കൈമാറിയെന്ന് പൊലീസ് കണ്ടെത്തി.