പാലാ രൂപതയിലെ ഊർജ്ജിത ലഹരിവിരുദ്ധ മുന്നേട്ടം തുടർച്ച ‘വാർ എഗൻസ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസിൽ നടത്തി സന്ദേശം നല്കുകുകയായിരുന്നു പിതാവ്. ആദ്യദിനമായാ ഇന്ന് പാലാ മുനിസിപ്പൽ ഏരിയായിൽ ‘ഡോർ ടു ഡോർ’ പ്രചരണ പരിപാടി നടക്കും. 26 വാർഡുകളിലെയും ഇടവഴികളും മുക്കുംമൂലയും വിടാതെ പ്രചരണ പരിപാടികൾ കടന്നുപോകും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച സമ്മേളനത്തിൽ വികാരി ജനറാൾമാർ, വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വൈദികർ, സിസ്റ്റേഴ്‌സ്, അൽമായർ, ലഹരിവിരുദ്ധ പ്രവർത്തകർ എന്നിവരും. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം, ജോസ് കവിയിൽ, ആന്റണി മാത്യു തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിചു. പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസ്സുകൾ, ‘ഡോർ ടു ഡോർ’ ബോധവൽക്കരണം, കോളനികൾ, ടാക്‌സി-ഓട്ടോ-ബസ് സ്റ്റാന്റുകൾ സന്ദർശനം എന്നിവ ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ തയ്യാറായി വരുന്നത്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ‘വാർ എഗൻസ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular