2024 മാർച്ച് 17 തിങ്കൾ 1199 മീനം 03
വാർത്തകൾ
- മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പാലാ രൂപത:മാസ് പിന്തുണയുമായി പൊതുസമൂഹം;രണ്ടാംഘട്ട പരിപാടിക്ക് പാലാ അരമനയില്‍ ഇന്ന് തുടക്കം
മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശ നിലപാടുകളുമായി പാലാ രൂപതയും, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതാതിര്‍ത്തിക്കുള്ളിലെ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് പാലാ രൂപതയിലെ ഊര്‍ജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണം. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസില്‍ ഇന്ന് (17.03.2025, തിങ്കള്‍) രാവിലെ 9 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും.
- പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർന് സ്വീകരണം നൽകി
പാലാ മുനിസിപ്പൽ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്റർന് കരാട്ടെ സഹപാഠികൾ പാലാ JKMO കരാട്ടെ ക്ലബ്ബിൽ വച്ച് സ്വീകരണം നൽകി. JKMO ഇന്ത്യൻ ചീഫ് Dr.Shaji S Kottaram, secretary Sunny K C, Prof: P S Mathew എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
- മുട്ടം ഷന്താൾ ജ്യോതിയിൽ ഗ്രാജുവേഷൻ ദിനാഘോഷം
മുട്ടം : ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ യു.കെ.ജി വിഭാഗം ഗ്രാജുവേഷൻ ദിനം ആഘോഷിച്ചു . പ്രിൻസിപ്പൽ സിസ്റ്റർ റോസ് മരിയ എസ് എ ബി എസ് അധ്യക്ഷത വഹിച്ചു . രൂപത പാസ്റ്ററൽ കൗൺസിൽ പരിസ്ഥിതി സമിതി ചെയർമാൻ റോയ് ജെ കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ : അരുൺ പൂച്ചക്കുഴി , അക്കാഡമിക് കോ – ഓർഡിനേറ്റർ ജോസഫ് ജോൺ , പി.റ്റി എ വൈസ് പ്രസിഡന്റ് രമ്യാ മോൾ പി ബി , മിൽഡ എസ് മാത്യു , ബെൽജി പി ജോസ് എന്നിവർ പ്രസംഗിച്ചു . വിവിധ കലാപരിപാടികളും അരങ്ങേറി .
- കന്ധമാൽ കലാപം; നീതി ലഭിക്കാതെ മുണ്ട ബഡമാജി വിടവാങ്ങി
ഒഡീഷയില്‍ കന്ധമാല്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുണ്ട ബഡമാജി നീതി ലഭിക്കാതെ വിടവാങ്ങി. 2008ൽ ഹൈന്ദവ നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെയും നാല് സഹപ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് നിരക്ഷരനും ഭിന്നശേഷിക്കാരനുമായ മുണ്ട ബഡമാജി ഉൾപ്പെടെ പ്രദേശത്തെ ക്രൈസ്തവരായ ഏഴുപേരെ പ്രതിചേർത്തത്.
- ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ അനധികൃത ട്യൂഷന്‍ സെന്‍ററുകള്‍ പൂട്ടാന്‍ നിർദേശം
കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ നിർദേശം. താമരശേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് താമരശേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ നിര്‍ദേശം നല്‍കി.
- വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കടുവയെ ഇന്നും കണ്ടെത്താനായില്ല
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും കണ്ടെത്താനായില്ല. കടുവ കാട് കയറിയെന്നാണ് സംശയം. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാളെയും തുടരും. കടുവക്കായി കൂട് സ്ഥാപിക്കും. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. രാവിലെ മുതൽ സ്നിഫർ ഡോഗിനെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ജനവാസ മേഖലയോട് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കടവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
- കോട്ടയത്ത് പോലീസുകാരന് കുത്തേറ്റു
കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു.
- ക്രിക്കറ്റ് കളിക്കിടെ ആലപ്പുഴയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പുതുവൽ ലക്ഷംവീട് അഖിൽ പി. ശ്രീനിവാസൻ ആണ് (30) മരിച്ചത്. കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവിന് ഇടിമിന്നലേറ്റത്. പരുക്കേറ്റ അഖിലിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
- പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി. മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു.
- സംസ്ഥാനത്തെ ലഹരി വ്യാപനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം നടക്കുക. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും ചര്‍ച്ചയാകും. ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എക്‌സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും.
- വിലങ്ങാട് പുനരധിവാസം; അർഹതപ്പെട്ടവരെ അവഗണിച്ചെന്ന് പരാതി
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സർക്കാർ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതർ രംഗത്ത്. പട്ടികയിൽ നിന്നും അർഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂർണമായും വീട് തകർന്നവരുടെ പേരുകൾ ഇല്ലെന്ന് ദുരിന്ത ബാധിതർ പറയുന്നു. വയനാടിനെ പോലെ വിലങ്ങാടിനെയും ചേർത്തുപിടിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം.
- ജി സുധാകരൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല: എ.എം ആരിഫ്
കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന ജി സുധാകരനെ പിന്തുണച്ച് ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ. സൈബർ ആക്രമണം നടത്തുന്നവർ പാർട്ടിക്കാർ അല്ലെന്നും ചെങ്കൊടി എടുത്തവരെല്ലാം കമ്മ്യൂണിസ്റ്റ് അല്ലെന്നും മുൻ എംപി എഎം ആരിഫ് പ്രതികരിച്ചു.
- നാസയുടെ ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
നാസയുടെ ക്രൂ – 10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും ബുച്ച് വില്‍മോറുമടക്കമുള്ള ഏഴംഗ സംഘം ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു. ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും.
- രാഹുൽ ഗാന്ധി വീണ്ടും വിയറ്റ്നാമിൽ
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിക്കടി വിയറ്റ്നാമിൽ രഹസ്യ സന്ദർശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ് പ്രധാന വിമർശനം. പുതുവത്സരം വിയറ്റ്നാമിൽ ആഘോഷിച്ച രാഹുൽ ഗാന്ധി, ഹോളിയും അവിടെ തന്നെയാണോ ആഘോഷിച്ചതെന്നാണ് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.
- പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം: അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു
പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. സിപിഐ എറണാകുളം ജില്ല എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. പാര്‍ട്ടിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു പി രാജുവിന്റെ മൃതദ്ദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതിനെ കുടുംബം എതിര്‍ത്തത്.
- കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
- നെഞ്ചുവേദനയെ തുടർന്ന് എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.