2024 മാർച്ച് 16 ഞായർ 1199 മീനം 02
വാർത്തകൾ
- പാലാ ടൗണിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു
പാലാ:മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ ആരോഗ്യ വിഭാഗം പാലായുടെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ ,ആൻ്റോ പടിഞ്ഞാറേക്കര , ജോസിൻ ബിനോ, ആരോഗ്യ വിഭാഗം ജീവനക്കാരായ എച്ച് എസ് ആറ്റിലി ക്ലീൻ സിറ്റി മാനേജർ , ബിനു പൗലോസ്, രഞ്ജിത്ത്, അനീഷ്, മറ്റ് നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആനയുടെ തുമ്പി കൈകൊണ്ട് പരുക്കേൽക്കുന്നത്. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഇയാൾ വനത്തിനുള്ളിൽ എത്തിയത്. ഇയാളുടെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.
- ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്വദേശി കണ്ണന്റെ മകന്‍ അമ്പാടി ആണ് മരിച്ചത്. 15 വയസായിരുന്നു. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. മരണ കാരണം വ്യക്തമല്ല. പൊലീസ് എത്തി പരിശോധന നടത്തി. അമ്പാടിയുടെ ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്.
- എലിവിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരി മരിച്ചു
അട്ടപ്പാടി ജെല്ലിപ്പാറയിൽ ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കുട്ടി അബദ്ധത്തിൽ എടുത്ത് കഴിക്കുകയായിരുന്നു. ഫെബ്രുവരി 22 നായിരുന്നു സംഭവം. വിഷം ഉള്ളിൽ ചെന്ന ഉടനെ കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടത്തറയിലുള്ള താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ആരോഗ്യ നില ഗുരുതരമായതിനാൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
- മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്.
- ചെന്നൈയിൽ യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു
ചെന്നൈയിൽ യുവതിയ്ക്ക് നേരെ പശുവിന്റെ ആക്രമണം ,കൊട്ടൂർ ബാലാജി നഗറിലാണ് സംഭവം.റോഡിലൂടെ കുട്ടിയുമായി നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പശു അപ്രതീക്ഷിതമായി തിരിയുകയും കൊമ്പിൽ കുത്തിയെറിയുകയുമായിരുന്നു. എതിർ ദിശയിൽ വന്ന പശു ഒരു പ്രകോപനവും കൂടാതെയാണ് യുവതിക്ക് നേരെ പാഞ്ഞടുത്തത്.
- പാകിസ്താന്‍ ഉള്‍പ്പടെ 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്.
- ലാബിൽ പരിശോധനക്കെത്തിച്ച ശരീരഭാഗങ്ങൾ കൈക്കലാക്കിയ സംഭവം; ആക്രിക്കാരനെതിരെ കേസില്ല
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലാബിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ എന്ന് കരുതി ഇയാൾ കൈക്കലാക്കിയതാണെന്നും പൊലീസ് പറഞ്ഞു.
- ഹമാസിനെ പിന്തുണച്ചതിന് വിസ റദ്ദാക്കി, ഇന്ത്യൻ വിദ്യാർത്ഥിനി സ്വയം നാട്ടിലേക്ക് മടങ്ങിയെന്ന് അമേരിക്ക
ഹമാസിനെ പിന്തുണച്ചതിന് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥി സ്വയം നാട്ടിലേക്ക് മടങ്ങി. അമേരിക്കയിൽ എഫ്-1 വിദ്യാർത്ഥി വിസയിലെത്തിയ കൊളംബിയ സർവകലാശാലയിലെ അർബൻ പ്ലാനിങ് പി.എച്ച്.ഡി വിദ്യാർത്ഥിയായ രഞ്ജനി ശ്രീനിവാസനാണ് നാട്ടിലേക്ക് മടങ്ങിയത്. മാർച്ച് അഞ്ചിനാണ് രഞ്ജനിയുടെ വിസ അമേരിക്ക പിൻവലിച്ചത്.
- ആശാവര്‍ക്കേഴ്‌സിന് സര്‍ക്കാര്‍ അനുവദിച്ച ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചു തുടങ്ങി
ആശ വര്‍ക്കേഴ്‌സിന് ഫെബ്രുവരി മാസത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഓണറേറിയം അക്കൗണ്ടുകളില്‍ ലഭിച്ചു തുടങ്ങി. പത്തനംതിട്ട ജില്ലയിലെ ആശ വര്‍ക്കേഴ്‌സിനാണ് ആദ്യം ഓണറേറിയം ലഭിച്ചു തുടങ്ങിയത്. മറ്റു ജില്ലകളിലും ഉടന്‍ തുക ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരി മാസത്തെ ഓണറേറിയം ആണ് നല്‍കിയത്. 7000 രൂപയാണ് ലഭിച്ചത്. പെന്‍ഡിങ് ഇല്ലാതെ ഓണറേറിയം ലഭിക്കുന്നത് ആദ്യമായി എന്ന് ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.