കൊല്ലപ്പള്ളി: വളർന്നു വരുന്ന യുവ തലമുറ മയക്കുമരുന്നിനും അക്രമവാസനകൾക്കും അടിമപ്പെടാതെ മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനും സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലപ്പള്ളി ജനകീയ സമിതി അഖില കേരള വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. 16 മുതൽ 23 വരെ കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 10 പുരുഷ -വനിത ടീമുകൾ പങ്കെടുക്കും.
പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ എവിടെയും കണ്ടിരുന്ന വോളിബോളിനെ നാടിൻ്റെ നന്മക്കുവേണ്ടി ജനഹൃദയങ്ങളിൽ തിരികെ എത്തിക്കുക എന്ന ചിന്തയാണ് ഒഴാഴ്ച നീണ്ടുനില്ക്കുന്ന ടൂർണമെൻ്റിൻ്റെ പിന്നിലെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
വിജയികൾക്ക് ഒന്നാം സമ്മാനമായി 25,001 രൂപ കാഷ് അവാർഡും മൊടൂർ ദേവസ്യ ത്രേസ്യാമ്മ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി വെള്ളിയാം കണ്ടം പാപ്പൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 20,001 രൂപ കാഷ് അവാർഡും നല്കും.
16 ന് വൈകുന്നേരം 6.30 ന് മാണി സി.കാപ്പൻ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരിയും വാർഡ് മെമ്പറുമായ ജയ്സൺ പുത്തൻകണ്ടം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് ജോസഫ് മുഖ്യാതിഥിയും. മേലുകാവ് സി.ഐ. എം.ഡി. അഭിലാഷ് വിശിഷ്ടാതിഥിയായിരിക്കും. ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരി ഷിജു കടുതോടിൽ ആമുഖ പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി സോമൻ, ഉഷ രാജു തുടങ്ങിയ ജനപ്രിതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ സംഘടന ഭാരവാഹികളും ടൂർണമെൻ്റ് കമ്മിറ്റി
ജനറൽ കൺവീനർ സാം കുമാർ കൊല്ലപ്പള്ളിൽ, ചെയർമാൻ ഷാജി കാണ്ടാമറ്റത്തിൽ, ട്രഷറർ അഗസ്റ്റിൻ പുളിയൻ പറമ്പിൽ, പ്രോഗ്രാം കൺവീനർ സിബി അഴകൻപറമ്പിൽ, കെ.സി. തങ്കച്ചൻകുന്നുംപുറം, പ്രശാന്ത് നാരായണൻ, ജസ്റ്റിൻ പുളിയൻപറമ്പിൽ, മീഡിയ കൺവീനർമാരായ രതീഷ് കിഴക്കേപ്പറമ്പിൽ ബിനു വള്ളോം പുരയിടം തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരികളായ ജയ്സൺ പുത്തൻകണ്ടം, ഷിജു പോൾ, ജനറൽ കൺവീനർ സാംകുമാർ കൊല്ലപ്പള്ളിൽ, മീഡിയ കോ-ഓർഡിനേറ്റർമാരായ ബിനു വള്ളോം പുരയിടം, രതീഷ് കിഴക്കേപ്പറമ്പിൽ, വൈസ് ചെയർമാൻമാരായ സിബി അഴകൻപറമ്പിൽ, സണ്ണി തറപ്പേൽ, അഗസ്റ്റിൻ ബേബി, ജസ്റ്റിൻ പുളിയൻപറമ്പിൽ, കെ.ടി. ബാബു, ഷിബു ജോസഫ്, ജോസുകുട്ടി പുളിയൻപറമ്പിൽ, മനോജ്കവുങ്ങും മറ്റത്തിൽ, തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.