വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശാശ്വത പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ.
മുണ്ടക്കയത്തു കൂടിയ കേരളാ കോൺഗ്രസ് നിയോജക പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങൾക്ക് ഇരയാകുന്ന മലയോര കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിലും, വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിലും കൃഷിയിടങ്ങളെ സംരക്ഷിക്കുന്നതിദീർഘകാല വീക്ഷണത്തോടുകൂടിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നും
ആക്രമണ കാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം തിരിച്ചെടുക്കാനുള്ള സർക്കാരിൻ്റെ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് മജു പുളിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജയ്‌സൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സന്തോഷ് കാവുകാട്ട്, സാബു പ്ലാത്തോട്ടം, മറിയാമ്മ ജോസഫ്, അഡ്വ. സോണി തോമസ്, ജോജി വാളിപ്ലാക്കൽ, എം.വി. വർക്കി, ജോണി ആലപ്പാട്ട്, ജോയി മുതലക്കുഴി, അഡ്വ. ജസ്റ്റിൻ ഡേവിഡ്, അജീഷ് വേലനിലം, രാജു മായാലി, ഷാജി അറത്തിൽ, പയസ് കവളംമാക്കൽ, ജോസി ചിറ്റടിയിൽ, ജോർജ്‌കുട്ടി മടിയ്ക്കാങ്കൽ, രമേശ് കെ.യു., ജോബിൻ കല്ലംമാക്കൽ, മാത്യു പാറയിൽ, ജോൺസി വാന്തിയിൽ എന്നിവർ പ്രസംഗിച്ചു.