2024 മാർച്ച് 14 വെള്ളി 1199 മകരം 28
വാർത്തകൾ
- മാർ തോമസ് തറയിലിനെതിരെയുള്ള അപകീർത്തിപരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദേശം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിനെതിരെ ഐ ടു ഐ ന്യൂസ്, ഐടുഐ പ്ലസ് എന്നീ യൂട്യൂബ് ചാനലുകളിലൂടെ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സുനിൽ മാത്യു പ്രചരിപ്പിച്ച അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോ പിൻവലിച്ച് നീക്കം ചെയ്യണമെന്നും യൂട്യൂബിലൂടെയോ മറ്റു നവമാധ്യമങ്ങളിലൂടെയോ ഇത്തരം സംഗതികൾ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചുകൊണ്ടും തിരുവനന്തപുരം അഡീഷണൽ മുൻസിഫ് കോടതി ഉത്തരവു പുറപ്പെടുവിച്ചു.
തിരുവനന്തരം കേന്ദ്രികരിച്ച് അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലൂർദ് മതാ കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവിടുത്തെ മുൻ അന്തേവാസി പി.വി. എൽസി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തി സുനിൽ മാത്യു തൻ്റെ ഉടമസ്ഥതയിലും ചുമതലയിലുമുള്ള ഐടു ഐ ചാനലുകളിലൂടെ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ തിരുവനന്തപുരം ലൂർദ് മാതാ ട്രസ്റ്റും ആർച്ചുബിഷപ് മാർ തോമസ് തറയിലും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ 1643/2024 നമ്പരായി കേസ് ഫയൽ ചെയ്തിരുന്നു.
സുനിൽ മാത്യു ഇതുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച 23 വീഡിയോകളും വാദിഭാഗത്തുനിന്നും കോടതിയിൽ ഹാജരാക്കി. അവയുടെ വിശദാംശങ്ങൾ പരിശോധിച്ചും ഇരുകക്ഷികളുടെയും വാദംകേട്ടും കോടതി ഇൻ ജംഗ്ഷൻ ഹർജി തീർപ്പുകൽപ്പിച്ചു. സുപ്രിം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ ഉദ്ധരിച്ച് ഭരണഘടന നൽകുന്ന സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മറ്റൊരാളെ അപമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ലെന്നു കോടതി നിരീക്ഷിച്ചു. കേസിന് ആസ്പദമായ വീഡിയോകൾ പ്രദമ ദൃഷ്ട്യാ അപകീർത്തിപരവും വാദികളുടെയും സ്ഥാപനത്തിൻ്റെയും സൽപേരിനെ ബാധിക്കുന്നതാണെന്നും ഇത് അവർക്ക് അപരിഹാര്യമായ ബുദ്ധിമുട്ടികൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും കോടതി, ഉത്തരവിലൂടെ വ്യക്തമാക്കി.
- വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് (എം)
കോട്ടയം:1972 – ലെ കേന്ദ്ര വനം – വന്യ ജീവി നിയമം ഭേദഗതി ചെയ്യുക
ഒരുകാലത്ത് ഹൈറേഞ്ചിലേയും, മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ, ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ്. മലയോര മേഖലയിലെ കർഷകനുണ്ടായിരിക്കുന്നത്. വന്യമൃഗങ്ങൾ മാത്രമല്ല കുരങ്ങും, മയിലും, ഉരഗ വർഗ്ഗവും എല്ലാം കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി, മനുഷ്യന്റെ വാസവും യാത്രയുമെല്ലാം മുടക്കുക മാത്രമല്ല മാരകമായ പരിക്കും ജീവഹാനി വരെ നേരിടുന്ന ദുരവസ്ഥ സംജാതമായിരിക്കുകയാണ്. ഇന്നിത് കേരളത്തിലെ മനുഷ്യർ ഏതാണ്ട് കേരളമെമ്പാടും നേരിടുന്ന വലിയ വിപത്തായി മാറിയിരിക്കുന്നു. പണ്ട് കുടിയിറക്കിനെതിരെ പടപൊരുതിയ കേരള കോൺഗ്രസ് ഇന്ന് വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ, ഏറ്റവും ആവശ്യമായ കേന്ദ്ര വന നിയമ ഭേദഗതിയും, അതുപോലെ ഏറ്റവും കൂടുതൽ വനമുള്ള കേരളത്തിലെ വനാതിർത്തികളിൽ കർഷകരുടെ കൃഷിസ്ഥലങ്ങളിലേക്കും നാട്ടിലേക്കും ഇറങ്ങുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും തടയാൻ ഫെൻസിങ്ങും, കിടങ്ങുകളും നിർമ്മിക്കണമെന്നും ആവശ്യപ്പെടുകയാണ്.
- മികച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Entrepreuners meet (സംരംഭക സമ്മേളനം )മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഈ അധ്യയന വർഷത്തിൽ അൽഫോൻസാ കോളേജ് വിജയകരമായി നടപ്പിലാക്കിയ പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതിയിൽ വിദ്യാർഥികൾക്ക് വേണ്ടി കൂടുതൽ part time തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനു കോളേജ് ഈ സംരഭ സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. വിദേശ സർവകലാശാലകളുടെ മാതൃകയിൽ തന്നെ നമ്മുടെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കോളേജിൻ്റെ പരിശ്രമങ്ങളെ മാർ ജോസഫ് കല്ലറങ്ങാട്ട് യോഗത്തിൽ അഭിനന്ദിച്ചു.
- ദ്വീപ് നിവാസികൾക്ക് ഇനി സുഖ യാത്ര ചെയ്യാം
നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനം. ബസുകൾ നഗരത്തിലേക്ക് എത്തുന്നതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു.നാല് ബസുകളും,10 കെ എസ് ആർ ടി സി ബസുകളുമാണ് സർവീസ് നടത്തുന്നത്. നാടിന്റെ ഉത്സവത്തിന്റെ ഭാഗമാകാന്‍ ചലച്ചിത്ര താരങ്ങളായ അന്ന ബെന്‍,പിതാവ് ബെന്നി പി നായരമ്പലം , പോളി വൽസൺ ഉളപ്പടെയുള്ളവർ എത്തിയിരുന്നു. ‘സ്‌കൂൾ,കോളേജ് കാലഘട്ടത്തിൽ യാത്രക്ക് ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ,കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ ഗുണകരണമാണെന്നും ,ഇത് എല്ലാരുടെയും വിജയമായി കാണുന്നതായും’ അന്ന ബെന്‍ പറഞ്ഞു .
- വടകരയില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കോഴിക്കോട് വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍.
- തുഷാര്‍ ഗാന്ധിക്ക് പിന്തുണ, ഒപ്പം പരിപാടിയില്‍ പങ്കെടുക്കും : വി ഡി സതീശന്‍
തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.
- പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം
പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്താനിൽ ചാവേറാക്രമണം. 10 ഭീകരരെ വധിച്ചതായി പാക് സൈന്യം. തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) യുമായി ബന്ധമുള്ളതായി സംശയിക്കുന്ന 10 തീവ്രവാദികളെയാണ് വധിച്ചത്.
- മുണ്ടക്കൈ- ചൂരൽമല; ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പിൽ ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്നും ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടതെന്നും സർക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.