ഏറ്റുമാനൂർ: എം സി റോഡിൽ നിന്നും വില്ലേജ് ഓഫിസിൻ്റ സമീപത്ത് കൂടി മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ലിങ്ക് റോഡിനരുകിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൻതോതിൽ മാലിന്യം തള്ളി. ഏറ്റുമാനൂർ ഉത്സവ നാളുകളിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകളിലെയും പഴക്കടകളിലെയും മാലിന്യങ്ങളാണിവ.ചീഞ്ഞുനാറിയതിനെ തുടർന്ന്ഇതിന് സമീപം എം.സി. റോഡരുകിൽ പ്രവർത്തിക്കുന്ന കേരള ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയിലാണ്. അതീവ ദുർഗന്ധം പരിസരമാകെ പടർന്നിരിക്കുകയാണ്.ചെറിയ ചാറ്റൽ മഴ പെയ്തതോടെ സമീപസ്ഥലങ്ങളിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നു.നഗരസഭയിൽ പരാതി അറിയിച്ചിട്ടുംനടപടിസ്വീകരിക്കുന്നില്ലെന്നാണ് സമീപവാസികളുടെപരാതി.
